April 20, 2024

ബഫര്‍ സോണ്‍ വിഷയം : സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
Img 20220608 Wa00512.jpg
കൽപ്പറ്റ : കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം പരിസ്ഥിതി ലോല മേഖല ആക്കണമെന്ന സുപ്രീം കോടതി വിധി ലക്ഷക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഭക്ഷ്യ ക്ഷാമം കൊടുംപിരി കൊണ്ട കാലത്ത് മദ്രാസ് ഗവണ്‍മെന്റ് ഗ്രോ-മോര്‍ ഫുഡ് പദ്ധതിയില്‍ അടക്കം ഉള്‍പ്പെടുത്തി നിരവധി കര്‍ഷകരെ വനത്തിലും വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഭൂമി നല്‍കി ഭക്ഷ്യ സാധനങ്ങൾ  ഉല്‍പ്പാദിപ്പിക്കുന്നതിന് അധിവസിപ്പിച്ചിരുന്നു. അത്തരം ആളുകളെ പോലും കുടിയിറക്കുന്നതാണ് ഈ നിയമം. ഇത് ഇവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടും. ഈ നിയമം നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെ തകിടം മറിക്കുമെന്നും അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2019 ല്‍ സംസ്ഥാന സര്‍ക്കാരാണ് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ വെച്ചത്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ സീറോ പോയിന്റ് ബഫര്‍ സോണ്‍ നിശ്ചയിക്കാമെന്ന സുപ്രീം കോടതി വിധിയിലെ നിര്‍ദ്ദേശം പോലും പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേട് മൂടിവെക്കുന്നതിനാണ് ഇടത് പക്ഷം സമരം നടത്തുന്നത്. ഇത് ജനങ്ങളെ കബിളിപ്പിക്കുന്ന നിലപാടാണ്. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 15 ന് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബഹുജന ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.സ്വപ്ന സുരേഷ് എന്ന കള്ളക്കടത്ത് പ്രതിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. കോടതിയില്‍ 164 പ്രകാരം നല്‍കിയിട്ടുള്ള മൊഴിയനുസരിച്ച് മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും കുടുംബവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അദ്ദേഹം ഈ നാടിന് അപമാനമാണ്. കള്ളക്കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 10 ?0 തിയ്യതി കളക്ടറേറ്റ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ജില്ലാ റിട്ടേണിങ് ഓഫീസര്‍ നീലഗിരി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ. ആര്‍. ഗണേഷ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ: പി.എം. നിയാസ്, കെ.കെ. അബ്രഹാം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, എ.ഐ.സി.സി. മെമ്പര്‍ പി.കെ. ജയലക്ഷ്മി, സി.പി. വര്‍ഗീസ്, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്ക്, പി. ചന്ദ്രന്‍, വി.എ. മജീദ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി, സ0ഷാദ് മരക്കാര്‍, ഒ.വി. അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം. വിജയന്‍, എന്‍.യു. ഉലഹന്നാന്‍, പി.എം. സുധാകരന്‍, എന്‍.സി. കൃഷ്ണകുമാര്‍, ചിന്നമ്മ ജോസ്, പോള്‍സണ്‍ കൂവക്കല്‍, പി.കെ. കുഞ്ഞി മൊയ്ദീന്‍, ജി. വിജയമ്മ ടീച്ചര്‍, പി.വി. ജോര്‍ജ്ജ്, എക്കണ്ടി മൊയ്ദുട്ടി, സില്‍വി തോമസ്, കമ്മന മോഹനന്‍, ആര്‍. രാജേഷ്‌കുമാര്‍, വി.വി. നാരായണ വാരിയര്‍, മാണി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *