August 28, 2026

ബഫർസോണ്‍ വിഷയം, സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണം: കെ ആര്‍ എഫ് എ

0
IMG-20220608-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും സാരമായി ബാധിക്കുന്ന ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരള കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
ജില്ലാ പ്രസിഡണ്ട് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ കെ നിസാർ, ഉപദേശ സമിതി അംഗങ്ങളായ കെ മുഹമ്മദ് ആസിഫ്, യു വി മഹബൂബ്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, ഷിറാസ് ബത്തേരി,ബഷീർ കാട്ടിക്കുളം, ഉമ്മർ, അനസ് ബത്തേരി, സുരേഷ് കേണിച്ചിറ, റിയാസ്, അബൂബക്കർ മീനങ്ങാടി, ഇല്യാസ്, ലത്തീഫ് മേപ്പാടി, ഷമീർ അമ്പലവയൽ, സുധീഷ് പടിഞ്ഞാറത്തറ, ഷൗക്കത്തലി മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
ജനജീവിതത്തെ ആശങ്കയിലാക്കുന്ന ബഫർസോണ് നടപടിക്ക് എതിരെയുള്ള എല്ലാ സമര പരിപാടികള്‍ക്കും സംഘടന പൂർണ പിന്തുണ നൽകും..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *