March 29, 2024

കർഷകദ്രോഹം കേരള സർക്കാരിന്റെ അന്ത്യം കുറിക്കും: കർഷകമോർച്ച

0
Img 20220610 Wa00532.jpg
കൽപ്പറ്റ: കർഷകദ്രോഹം കേരള സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് കർഷകമോർച്ച. വയനാട് ജില്ലയിലടക്കം കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിൽ അഭയം തേടുമ്പോഴും. കേന്ദ്ര സർക്കാർ നൽകിയ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്ന കേരള സർക്കാർ. സ്വർണ്ണ കള്ളകടത്തിൽ മാത്രം ശ്രദ്ധിച്ച് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയുടെയും കർഷകരുടെയും അന്തകരായി തീരുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് കുടുംബവും പാർട്ടിയും സുരക്ഷിതമാക്കുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. അദ്ദേഹം എത്രയും വേഗം രാജിവച്ച് പുറത്ത് പോകണമെന്ന് ഭാരതീയ ജനതാ കർഷകമോർച്ച സംഘടപ്പിച്ച പ്രിൻസിപ്പൽ കൃഷി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.പി. മധു ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ആസ്തി വികസനത്തിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ കേരളത്തിന് വിഹിതം 2520 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ കേരളത്തിൽ ആ പദ്ധതിയിനത്തിൽ ആകെ ചിലവഴിച്ചത് 47 കോടി രൂപ മാത്രമാണെന്നത് ഭരണ വൈകല്യം തുറന്ന് കാണിക്കുന്നതാണ്. വയനാട് ജില്ലയിൽ കർഷകർ ജപ്തി നടപടികളെ ഭയന്ന് ആത്മഹത്യയിൽ അഭയം തേടുന്നത് തുടർ കഥയാകുകയാണ്. കർഷകന്റെ ജപ്തി നടപടികൾ പൂർണമായും നിർത്തിവക്കാൻ സർക്കാർ തയ്യാറാവണം. കൂടാതെ ഈ കാലഘട്ടത്തിൽ വയനാട്ടിലെ കർഷകന് ആശ്വാസമാകുന്ന ക്ഷീരമേഖലയിലെ മിൽമയുടെ ചൂഷണം അവസാനിപ്പിച്ച് വിൽപ്പന വിലയുടെ അനുപാതത്തിൽ പാൽ വില നൽകുവാനുള്ള സത്വര നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥ കർഷകന് ലളിതമായ വ്യവസ്ഥയിൽ പലിശരഹിത വായ്പകൾ അനുവദിച്ച് ബാങ്കുകൾ കർഷക സൗഹൃദമാക്കണം. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണയിൽ കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗവും ബനാനാ റിസർച്ച് ബോഡ് മെമ്പറുമായ കെ.സദാനന്ദൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജി.കെ. മാധവൻ, സി.ബി. മനോജ് കുമാർ. എ.എസ്. കവിത, പി.വി. ന്യൂട്ടൻ, എം.കെ. ഗ്രീഷിത്ത് തുടങ്ങിയവർ സംസാരിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് കർഷകമോർച്ച ഭാരവാഹികളായ കെ.എം. ബാഹുലേയൻ, എക്കണ്ടി വേണു, എം.മധുസൂദനൻ, പി.എ. വിശ്വനാഥൻ, പി.പി. സന്തോഷ് ബാബു, സി.കെ. രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ദാമോധരൻ, കെ.രവി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *