August 27, 2026

എല്‍.ഡി.എഫ്, ഹര്‍ത്താല്‍ പൊതുവികാരം പ്രകടിപ്പിക്കില്ല: കര്‍ഷക കോണ്‍ഗ്രസ്സ്

0
IMG-20220610-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: വയനാടിനെ സമൂലമായി ബാധിക്കുന്ന ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ വയനാടിന്റെ പൊതുവികാരം പ്രകടിപ്പിക്കല്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ കൊണ്ട് സാധ്യമാകില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി, സുപ്രിം കോടതി വിധി വയനാടന്‍ ജനതക്കുമേല്‍ അക്ഷരാര്‍ത്ഥത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നിരിക്കെ ഇത്തരമൊരു വിഷയത്തില്‍ ജില്ലയിലെ മറ്റു രാഷ്ടീയ സാമൂഹ്യ രംഗത്ത് നിലകൊള്ളുന്നവരെയാകെ മുഖവിലക്കെടുത്ത് സംയുക്ത ഹര്‍ത്താലിന് മുന്‍കൈ എടുക്കാതെ ഇത്തരമൊരു ഹര്‍ത്താന്‍ ആഹ്വാനം ചെയ്തത് ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് നുള്ള മൃദു സമീപനമാണ് വ്യക്തമാക്കുന്നതെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. വി എം.ബെന്നി, വി.ടോമി തേക്കുമല ,കെ. വി.കുര്യാക്കോസ്, ഡി. ബൈജു ചാക്കോ, ടി.വിജയന്‍ തോമ്പ്രാക്കുടി, കെ.ജോണ്‍സണ്‍ ഇലവുങ്കര, കെ.ജെ.ജോണ്‍, വി.സാജു ഐക്കര കുന്നത്ത്, .എന്‍.റോയി, വി.വി.രാജു, വി.ഡി.ജോസഫ്, ജെ.ബാബു പന്നിക്കുഴി, വി രാജഹജമാഡി, റ്റി.ഷാജി, കെ.റീന ജോര്‍ജ്, എന്‍ ഗിരിജ, വി. വിന്‍സെന്റ് ,ജോസ് അബലവയല്‍, കെ.മനോജ് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *