October 12, 2026

പഞ്ച ഗുസ്തി ദേശീയ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

0
IMG-20220610-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഹൈദരാബാദിൽ നടന്ന നാൽപ്പത്തിനാലാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട് ജില്ലാ ടീമിന് ജില്ലാ ഗാന്ധിദർശൻ വേദിയുടെയും ജെസിഐ കൽപ്പറ്റയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻഡ് സലീം കടവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡൻഡ് അബു സലിം അധ്യക്ഷനായിരുന്നു. 160 അംഗ കേരളാ ടീമിൽ ജില്ലയിൽ നിന്നും 11 താരങ്ങൾ പങ്കെടുത്ത് 7 സ്വർണ്ണവും 4 വെള്ളിയും 5 വെങ്കല മെഡലും ഉൾപ്പെടെ 16 മെഡലുകൾ കരസ്ഥമാക്കിയത് വയനാടിന് അഭിമാന നേട്ടമായി. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ സെക്രട്ടറിയും സംസ്ഥാന താരവുമായ നാവീൻ പോളാണ് കേരള ടീമിന്റെ ക്യാപ്റ്റൻ .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *