ഡി. വൈ.എഫ്. ഐ ജില്ലാ പഠനക്യാമ്പിന് തുടക്കമായി
മേപ്പാടി : മേപ്പാടി കുന്നമ്പറ്റയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിന് തുടക്കമായി. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന സെഷനിൽ ജില്ലാ പ്രസിഡണ്ട് കെ.എം പ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിര ക്ലാസ്സെടുത്തു. പ്രസ്തുത സെഷനിൽ സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു അദ്ധ്യക്ഷയായി.തുടർന്ന് ക്യാമ്പ് പ്രതിനിധികൾ പരിസര പ്രദേശങ്ങൾ സന്ദർശിച്ചു. കലാപരിപാടികളും സംഘടിപ്പിച്ചു.ഞായറാഴ്ചയും ക്യാമ്പ് തുടരും. നവകേരളസൃഷ്ടിയും യുവജനങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എസ്.അരുൺകുമാറും നവലിബറൽ ഹിന്ദുത്വവും ഇടതുപക്ഷവും എന്ന വിഷയത്തിൽ
സി.എസ് ശ്രീജിത്തും ക്ലാസ്സെടുക്കും.
“ലഹരിക്കെതിരെ യുവത” എന്ന വിഷയത്തിൽ കെ.കെ.സമീറും ക്ലാസ്സെടുക്കും. ഡിവൈഎഫ്ഐ ജില്ലയിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ക്യാമ്പിൽ ആസൂത്രണം ചെയ്ത് ഞായറാഴ്ച വൈകിട്ടോടെ ക്യാമ്പ് സമാപിക്കും.






Leave a Reply