April 24, 2026

തേർവാടിക്കുന്ന് അയൽപക്ക വേദി നാലാമത് വാർഷികം ആഘോഷിച്ചു

0
GridArt_20220612_1945244072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: തേർവാടിക്കുന്ന് അയൽപക്ക വേദി നാലാമത് വാർഷിക യോഗം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.എൻ സുമ അധ്യക്ഷയായിരുന്നു.കോവിഡ് വ്യാപനം മൂലം നിർത്തി വെച്ച കൽപ്പറ്റയിൽ നിന്നും പറളിക്കുന്ന് വഴി മീനങ്ങാടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സർവ്വീസിൽ നിന്നും വിരമിച്ച പി.എൻ സുമ ടീച്ചർ, ഷൈല എ.കെ എന്നിവരെയും എസ്എസ്എൽസി, പ്ലസ്ടു തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അയൽപക്ക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി ഒ.എ വീരേന്ദ്രകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി ഗിരിജാ രാജൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അയൽപക്ക വേദി പ്രസിഡന്റ് സി.രാജൻ,ജോസ് വിരിപ്പാമറ്റം , വനിതാ വേദി പ്രസിഡന്റ് സുമ വാസുദേവൻ,ഷിബിൻ വടക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *