April 24, 2026

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് എൻ.ഡി.ആർ. എഫ് പരിശീലനം നൽകി

0
IMG-20220613-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : താമരശ്ശേരി ചുരത്തിലെ അത്യാഹിത ഘട്ടങ്ങളിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിലേർപ്പെടുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) യുടെ പരിശീലനം നൽകി. കോഴിക്കോട് ജില്ല ദുരന്തനിവാരണ അതോറിറ്റിയും പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം സച്ചിൻ ദേവ് എം.എൽ.എ (ബാലുശ്ശേരി നിയോജകമണ്ഡലം) ഉൽഘാടനം നിർവഹിച്ചും. താമരശ്ശേരി താലൂക്ക് തഹസിൽദാർ സുബൈർ സി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, എൻ.ഡി.ആർ.എഫ് കമാൻന്റിംഗ് ഓഫീസർ അഗസ്റ്റിൻ,
ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവരും പങ്കെടുത്തു.ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൽ മജീദ് സ്വാഗതവും ട്രെയ്നർ ഷംസുദ്ധീൻ എകരൂൽ നന്ദിയും പറഞ്ഞു. പരിശീലനത്തിൽ പങ്കെടുത്ത സമിതി പ്രവർത്തകർക്ക് എൻ.ഡി.ആർ എഫിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *