April 25, 2024

മാനന്തവാടി ശൈഖ് ശാഹുൽ മുർതളാ ദഅ് വാ കോളേജ് ജൂൺ 14 ന് നാടിനു സമർപ്പിക്കും

0
Img 20220613 Wa00142.jpg
മാനന്തവാടി : ദീനിനേയും, ദീനീ സംരംഭങ്ങളേയും സ്നേഹിക്കുന്നതിലും സഹായിക്കുന്നതിലും വടക്കേ വയനാട്ടുകാർ എന്നും ഒരു പടി  മുന്നിലാണ്.കാലങ്ങളായി വടക്കേ വയനാട്ടുകാർ ആഗ്രഹിച്ച ഒരു സംരഭത്തിനാണ് മാനന്തവാടി താലൂക്ക് ജംഇയ്യത്തുൽ ഉലമ
'ശൈഖ് ശാഹുൽ മുർതളാ ദഅ് വാ കോളേജ് 'എന്ന പേരിൽ ഒരു കോളേജിന് തുടക്കമിടാൻ പോകുന്നത്.മിടുക്കരായവരെ കണ്ടെത്തി കൂടുതൽ കഴിവുള്ളവരാക്കുക എന്ന പതിവ് രീതിയിൽ നിന്ന് മാറി മുഴുവൻ വിദ്യാർത്ഥികളേയും പ്രഗത്ഭരാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.പാരമ്പര്യ ദർസുകൾ അന്യമാകുന്ന ഈ കാലത്ത് ഇരു വിദ്യഭ്യാസങ്ങളും നൽകി കൊണ്ട്
സമുദായത്തിന് ഉപകരിക്കുന്ന പണ്ഡിതരെ വാർത്തെടുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. യമാനിയ അറബിക് കോളേജുമായി അഫ്ലിയേറ്റ് ചെയ്ത് കൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ട് പോവുക.ഈ കോളേജിന്റെ ഉദ്ഘാടന കർമ്മം ജൂൺ 14 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്നതാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനായ പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളാണ് നിർവഹിക്കുന്നത്.
കേന്ദ്ര മുശാവറ അംഗം
കെ. ടി ഹംസ മുസ്ലിയാർ , വി മൂസക്കോയ ഉസ്താദ്,എസ് മുഹമ്മദ് ദാരിമി,കെ.സി മമ്മൂട്ടി മുസ്ലിയാർ,
പി.സി ഇബ്റാഹിം ഹാജി തുടങ്ങി ഉലമ, ഉമറ നേതാക്കളിൽ പ്രമുഖർ സംബന്ധിക്കുന്നു. കേരളത്തിലെ അറിയപ്പെട്ട യുവ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ മുഴുവൻ ദീനീ സ്നേഹികളേയും ഞങ്ങൾ ആദരപൂർവ്വം ക്ഷണിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *