August 30, 2026

പനമരം – നീരട്ടാടി റോഡിൽ അപകട ഭീഷണി ഉയർത്തി ട്രാൻസ്‌ഫോർമർ : പരാതി നൽകിയിട്ടും പരിഹരിക്കാതെ ഉദ്യോഗസ്ഥർ

0
IMG-20220613-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : നീരട്ടാടി- പനമരം റോഡിൽ നീരട്ടാടി വളവിൽ അപകടകരമാംവിധം സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമർ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ  ഒരു വലിയ അപകടത്തിന് നീരട്ടാടി സാക്ഷിയാകേണ്ടി വരും. 
 ദിവസേന  നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ നടന്നുപോകുന്ന ഇവിടങ്ങളിൽ വളവിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ പ്രയാസമാണ്. ആയതിനാൽ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ ഉടനടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശവാസികൾ  ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതി കൊടുത്തിട്ടും ഒരു പരിഹാരവും കാണുന്നില്ല എന്ന ആക്ഷേപവുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *