September 21, 2026

ഡി.വൈ .എഫ്.ഐ : ഹൃദയപൂർവം പദ്ധതി വൈത്തിരിയിലും

0
IMG-20220613-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന ഡി. വൈ. എഫ്.ഐ യുടെ പദ്ധതിയായ ''ഹൃദയപൂർവം ” വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡി. വൈ .എഫ് .ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.പി. എം. വൈത്തിരി ഏരിയാ സെക്രട്ടറി സി. യൂസഫ്, ഡോ. ദിവ്യ തുടങ്ങിയവർ സംസാരിച്ചു. പ്രജീഷ്, വിജേഷ് ചന്ദ്രൻ ,നോയൽ, മനു, സുധി ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. എം രമേശ് സ്വാഗതവും രജ്ഞിത്ത് നന്ദിയും പറഞ്ഞും. കെ എസ് ഹരിശങ്കർ അദ്ധ്യക്ഷനായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news