August 30, 2026

ഡബ്ല്യു.എം.ഒ ഐ.ജി കോളേജിൽ മെഗാ ജോബ് ഫെയർ ബുധനാഴ്ച

0
IMG-20220614-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം കാപ്പുംച്ചാലിലെ ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബുധനാഴ്ച മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. കോഴിക്കോട് കരിയർ അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ മണപ്പുറം ഫിനാൻസ്, ഖത്തർ ബേസ്ഡ് സഫാരി ഗ്രൂപ്പ്, പാരിസൺസ് ഗ്രൂപ്പ്, അന്താരാഷ്ട്ര ഹൈപ്പർമാർക്കറ്റ്,ഹോട്ടൽ, റിസോർട്ട് ശൃംഖലകൾ, തായ്, പാണ്ട ഫുഡ് പ്രോഡക്ട്സ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ പങ്കെടുക്കും. ജില്ലക്കകത്തും പുറത്തുമുള്ള പ്ലസ് ടു, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കോളേജിൽ വെച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ബയോഡാറ്റയും ഫോട്ടോ ഐ.ഡി കാർഡും സഹിതം എത്തിച്ചേരേണ്ടതാണ്. ജോബ് ഫെയറിന് മുന്നോടിയായി ഉദ്യോഗാർത്ഥികൾക്കായി പ്രായോഗിക പരിശീലന ക്ലാസ്  സംഘടിപ്പിച്ചു.പരിശീലനത്തിന് ഫസലുൽ ഹഖ്,  മജീദ് മുത്തേടം, റാഷിദ് ടി. എം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *