April 27, 2024

ഗർഭിണിയോട് ക്രൂരത, വർഗ്ഗീയത ആരോപണം ദുരുദ്ദേശപരം: എസ്.ഡി.പി.ഐ

0
Img 20220614 Wa00182.jpg
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ  സ്റ്റാഫ് നേഴ്സ്  ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണിയായ യുവതി സൂപ്രണ്ട്, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി കെ.ജി.എം.ഒ പരാതിക്കാരിക്കെതിരെ രംഗത്തുവന്നിരുന്നു. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം അവശ്യപ്പെടുന്നതിന് പകരം, പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ നടപടിയുണ്ടായാൽ ജീവനക്കാർ ഒന്നടങ്കം സമരരംഗത്തിറങ്ങും എന്നുമാണ് സംഘടനാ ഭാരവാഹികൾ അറിയിച്ചത്. മാപ്പുപറഞ്ഞ് പ്രശ്നമവസാനിപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും ഫരീദയും ഭർത്താവ് സലീമും പരാതിയിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. ഇതേതുടർന്നാണ് വർഗ്ഗീയത കൂട്ടിച്ചേർക്കുന്നുവെന്നും വർഗ്ഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുമെന്നും മറ്റും സംഘടനാ നേതാക്കൾ പ്രസ്താവന നടത്തിയത്. ഇത് ദുരുദ്ദേശപരവും പ്രതിലോമകരവുമാണ്. സാമുദായീക ധ്രുവീകരണത്തിനുതകുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കെ.ജി.എം.ഒ ഭാരവാഹികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 
തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് സ്റ്റാഫ് നേഴ്സ്  അനീറ്റക്കെതിരെ പരാതി നൽകിയത്. പ്രസവസമയം മൂന്ന് നേഴ്സുമാർ ഉണ്ടായിരുന്നുവെങ്കിലും മറ്റു രണ്ടുപേർ മാന്യമായാണ് പെരുമാറിയതെന്നും അനീറ്റ മാത്രമാണ് തന്നെ ഉപദ്രവിച്ചതെന്നുമാണ് പരാതിക്കാരി പറയുന്നത്. സർക്കാർ സ്ഥാപനത്തിലുണ്ടായ പീഢനത്തിനെതിരെ ജനങ്ങൾ നൽകുന്ന പരാതികൾപോലും വർഗ്ഗീയതയായി ചിത്രീകരിക്കപ്പെടുന്നത് ചില മുന്നൊരുക്കങ്ങളുടെ ഭാഗമാണ്. വിഷയത്തിൽ ഇടപെടുന്നവർ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് വരുത്തിത്തീർക്കുക വഴി അധികാരികളെ സമ്മർദ്ദത്തിലാഴ്ത്തുകയും സംഭവത്തിലുണ്ടായേക്കാവുന്ന ജനരോഷം തടയുകയാണ് ആദ്യന്തീക ലക്ഷ്യം. ജോലിയിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ ജീവനക്കാരിക്കെതിരെയും പരാതി വ്യാജമാണെങ്കിൽ പരാതിക്കാരിക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. പകരം തൊഴിൽസമര പ്രഖ്യാപനവും വർഗ്ഗീയത ആരോപണവും നടത്തിയത് ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണ്. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നും മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *