June 10, 2026

ബഫർ സോൺ : കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണ നാളെ

0
IMG-20220614-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നാളെ ജില്ലയിലെ 49 വില്ലേജ് ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും. പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. 2019 ഒക്ടോബർ 23 ന് എൽ.ഡി.എഫ്. മന്ത്രിസഭ എടുത്ത തീരുമാനമാണ് ബഫർസോൺ ഒരു കിലോമീറ്ററായി നിശ്ചയിക്കാൻ കേന്ദ്ര ഗവൺമെൻറിനെയും സുപ്രീം കോടതിയെയും സ്വാധീനിച്ചത്. ഇത് മറികടക്കാൻ സുപ്രീം കോടതി ഉത്തരവിൽ തന്നെ മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നിരിക്കെ അത് ഉപയോഗപ്പെടുത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമരപരിപാടികളുമായി ഇടത് മുന്നണി മുഖം മറയ്ക്കാൻ ശ്രമിക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് എംപവർ കമ്മിറ്റിക്കും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും അപേക്ഷ നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ധർണ സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *