July 17, 2026

ബഫർ സോൺ ഹർത്താൽ വിജയിപ്പിക്കണം : യു.ഡി.എഫ്

0
IMG-20220615-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടിനെതിരെയും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അതിജീവനത്തെ പൂർണമായും ബാധിക്കുന്ന ബഫർ സോണിന്റെ പുതുക്കിയ ദൂര പരിധി നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് വ്യാഴാഴ്ച വയനാട് ജില്ലയിൽ ഹർത്താൽ നടത്തും. ഹർത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു. 
പതിറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണിൽ തന്നെ വയനാടൻ ജനതയ്ക്ക് തുടർന്നും ജീവിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും വാഹനങ്ങൾ നിരത്തിലിറക്കാതെയും വ്യാപാരികൾ കടകൾ തുറക്കാതെയും സഹകരിക്കണം. പാൽ, പത്രം, ആശുപത്രി, വിവാഹം, മരണം, മെഡിക്കൽ ഷോപ്പ്, എയർപോർട്ട് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും
യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.പി.എ. കരീം കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *