July 17, 2026

പുലിയിറങ്ങിയതായി സംശയം: പശുക്കിടാവിനെ കൊന്നുതിന്നു

0
IMG-20220615-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പുൽപ്പള്ളി സുരഭിക്കാല പച്ചിക്കരമുക്കിലെ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങിയതായി സംശയം പ്രദേശത്തെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന ഒരു വയസ് പ്രായമായ പശുക്കിടാവിനെ വന്യജീവി ആക്രമിച്ച് കൊന്നു. പച്ചിക്കരമുക്ക് മണിപറമ്പിൽ രാജന്റെ പശുക്കിടാവിനെയാണ് കൊന്നത്. രാവിലെ പശു തൊഴുത്തിൽ പശുക്കിടാവിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തൊഴുത്തിൽ നിന്ന് 200 മീറ്റർ അകലെ പശുക്കിടാവിനെ ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പും പോലിസും സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചതിൽ പുലിയാണ് പശുക്കിടാവിനെ പിടിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *