April 23, 2024

ബഫർ സോൺ :ജനങ്ങളിലെ ആശങ്കയകറ്റണം;പി.കെ.ജയലക്ഷ്മി

0
Img 20220615 Wa00342.jpg
മാനന്തവാടി: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. ജില്ലയിലെ 49 വില്ലേജ് ഓഫീസുകൾക്കും മുമ്പിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചതിൻ്റെ ഭാഗമായാണ്. പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. 2019 ഒക്ടോബർ 23 ന് എൽ.ഡി.എഫ്. മന്ത്രിസഭ എടുത്ത തീരുമാനമാണ് ബഫർസോൺ ഒരു കിലോമീറ്ററായി നിശ്ചയിക്കാൻ കേന്ദ്ര ഗവൺമെൻറിനെയും സുപ്രീം കോടതിയെയും സ്വാധീനിച്ചത്. ഇത് മറികടക്കാൻ സുപ്രീം കോടതി ഉത്തരവിൽ തന്നെ മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നിരിക്കെ അത് ഉപയോഗപ്പെടുത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമരപരിപാടികളുമായി ഇടത് മുന്നണി മുഖം മറയ്ക്കാൻ ശ്രമിക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് എംപവർ കമ്മിറ്റിക്കും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും അപേക്ഷ നൽകുകയാണ് സർക്കാർ ചെയ്യേണ്ടേതെന്നും, ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് നാളെ നടത്തുന്ന 12 മണിക്കൂർ ഹർത്താൽ സമാധാനപരമായി വിജയിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് എ.ഐ.സി.സി മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് സുനിൽ ആലിങ്കൽ അധ്യക്ഷത വഹിച്ചു.സാബു പൊന്നിയിൽ, ഹംസ എം.എ, എം.പി.ശശികുമാർ,പെരുമ്പിൽ അപ്പച്ചൻ, സി.എച്ച്.സുഹൈർ, വി.യു.ജോയി, ലേഖ രാജീവൻ, ഷീജ മോബി, എം.നാരായണൻ, ഷാജി ഇ.ജെ, അജിത്ത് കെ.എൻ, സൗജ റ്റി.എച്ച് മുസ്തഫ എള്ളിൽ, മഷൂദ് പി.ടി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *