April 20, 2024

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഉന്നത വിജയം , 99.26 ശതമാനം

0
Img 20220615 Wa00073.jpg
തിരുവനന്തപുരം : ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികർക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
വൈകിട്ടു നാലുമുതൽ പിആർഡി ലൈവ്, സഫലം 2022 ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.inexamresults.kerala.gov.inpareekshabhavan.kerala.gov.insslcexam.kerala.gov.inresults.kite.kerala.gov.in,  വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
എസ്‌എസ്‌എൽസി (എച്ച്ഐ) ഫലം sslchiexam.kerala.gov.in  ലും ടിഎച്ച്‌എസ്‌എൽസി   (എച്ച്ഐ)ഫലം thslchiexam. kerala.gov.in ലും ടിഎച്ച്‌എസ്‌എൽസി ഫലം thslcexam.kerala.gov.in ലും എഎച്ച്എസ്എൽസിഫലം ahslcexam.kerala.gov.in ലും ലഭ്യമാകും.
 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news