April 20, 2024

ഡെങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

0
Img 20220615 Wa00502.jpg
ബത്തേരി:ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം. പനിയെതുടർന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി. ബുധൻ വീണ്ടും പനിമുർച്ഛിച്ചതിനെ തുടർന്ന് ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തി അഡ്മിറ്റാക്കി. പിന്നീട് ബുധനാഴ്ച വൈകിട്ട് തന്നെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *