April 26, 2024

കൽപ്പറ്റ ലീഡ്‌ ബാങ്കിന്‌ മുന്നിൽ 21ന്‌ എൽഡിഎഫ്‌ ധർണ

0
Img 20220616 Wa00052.jpg
കൽപ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 21ന്‌ കൽപ്പറ്റ ലീഡ്‌ ബാങ്കിന്‌ മുന്നിൽ ധർണ നടത്തും. സമരം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. രാവിലെ പത്ത്‌ മുതൽ അഞ്ച്‌ വരെയാണ്‌ സമരം 
സർഫാസി നിയമം പിൻവലിക്കുക, റിക്കവറി ടീമിന്റെ പ്രാകൃത സമീപനം അവസാനിപ്പിക്കുക, കാർഷിക കടാശ്വാസ കമീഷൻ പരിധിയിൽ ദേശസാൽകൃത ബാങ്കുകളെയും ഉൾപ്പെടുത്തുക, കേരള സർക്കാർ മാതൃകയിൽ ഒറ്റത്തവണ തീർപ്പാക്കൽ കേന്ദ്രവും നടപ്പാക്കുക, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ഒത്ത്‌ തീർപ്പ്‌ വ്യവസ്ഥകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *