April 24, 2026

ബഫര്‍ സോണ്‍, ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാര്‍:യു ഡി എഫ്

0
IMG-20220616-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കല്‍പ്പറ്റ : വയനാടന്‍ ജനതയെ സ്വന്തം വാസ സ്ഥലത്തുനിന്നും കുടി ഇറക്കുകയും ജനങ്ങളുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്ന ബഫര്‍സോണ്‍ വിഷയത്തിലെ ഒന്നാംപ്രതി സംസ്ഥാനസര്‍ക്കാരാണെന്ന് യു ഡി എഫ്.ബഫര്‍സോണ്‍ ദൂരപരിധി പുനര്‍നിര്‍ണയിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ചു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍  പ്രകടനവും പൊതുയോഗവും നടത്തി.2019 ലെ മന്ത്രിസഭ തീരുമാനം ആണ് പിന്നീട് സുപ്രീം കോടതി വിധി ആയിട്ട് വന്നിട്ടുള്ളത്. നാളിതുവരെയായി വന്നിട്ടുള്ള വിവിധ വിജ്ഞാപനങ്ങളിലും ഓര്‍ഡറുകളിലും ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ തോന്നുംപോലെ റിപ്പോര്‍ട്ടുകള്‍ അയക്കുന്നത് നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും യുഡിഎഫ്  കുറ്റപ്പെടുത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി പി ആലി, ടിജെ ഐസക്, കെ വി പോക്കര്‍ഹാജി,സി മൊയ്തീന്‍കുട്ടി, സി ജയപ്രസാദ്, എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ, അലവി വടക്കെതില്‍, എസ് മണി,  കെ കെ മുത്തലിബ്,ഹര്‍ഷല്‍ കോണാടന്‍,ഡിന്റോ ജോസ്,ലത്തീഫ് മാടായി, സുബൈര്‍ ഓണിവയല്‍,തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *