October 15, 2026

വേൾഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ ഓൺലൈൻ മീറ്റിങ്ങ് നടത്തി

0
IMG-20220616-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വേൾഡ് മലയാളി കൗൺസിൽ വയനാട് ഓൺലൈൻ മീറ്റിംഗ് പ്രസിഡണ്ട് അഡ്വ: എ.ജെ ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.19 ന് ഞായറാഴ്ച മൂന്ന്  മണിക്ക് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് നടക്കുന്ന ബഹ്റൈൻ ഗ്ലോബൽ മീറ്റിങ്ങിൽ വയനാടിനെ പ്രതിനിധീകരിക്കുന്ന അഡ്വ: എ ജെ ആൻ്റണിക്കുള്ള യാത്രയയപ്പും സൗഹൃദ സംഗമവും വിജയിപ്പിക്കാനും മുഴുവൻ അംഗങ്ങളും കുടുംബങ്ങളേയും സൗഹൃദങ്ങളേയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു.പരിപാടിയുടെ ഉദ്ഘാടകനായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരെ നിശ്ചയിച്ചു.യോഗത്തിൽ രാജീവ് മേനോൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഗഫൂർ വെണ്ണിയോട് റിപ്പോർട്ട് അവതരിപ്പിച്ചു.

സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് ടി.എൻ രവീന്ദ്രൻ, മൂസ്സ കൽപ്പറ്റ,ഷമീം പാറക്കണ്ടി. പ്രൊഫ: രാമൻകുട്ടി, ജോൺ തോമസ്സ്, ജോച്ചൻ തോമസ്സ്, ദീപാ ഷാജി പുൽപ്പള്ളി, 
റഹ്മാൻ ഇളങ്ങോളി, സൈഫു വൈത്തിരി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഇ.ടി. ശഹർബാനു നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *