April 24, 2026

സ്വകാര്യ വ്യക്തികളുടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും അനധികൃതമായി വൈദ്യുതി എടുത്ത് വന്യ മൃഗങ്ങൾക്ക് കെണി ഒരുക്കുന്നു

0
IMG-20220616-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി മുണ്ടകുറ്റികുന്ന്, കാപ്പിക്കുന്ന് പ്രദേശത്ത് അനധികൃതമായി സ്വകാര്യവ്യക്തികളുടെ ഇലക്ട്രിക് പോസ്റ്റുകളിൽ നിന്നും രാത്രികാലങ്ങളിൽ വൈദ്യുതി  ഉപയോഗിച്ച് വന്യമൃഗങ്ങൾക്ക് കെണിയൊരുക്കുന്നു.

 ഇങ്ങനെ അനധികൃതമായി സ്വകാര്യവ്യക്തികളുടെ പോസ്റ്റിൽ നിന്നും വൈദ്യുതി  എടുക്കുമ്പോൾ  ബില്ലും കൂടുതലായി വരുന്നു. വൈദ്യുതി  ബിൽ കൂടുതൽ വന്ന  പ്രദേശവാസികൾ അന്വേഷണം നടത്തിയപ്പോൾ ആണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നും അനധികൃതമായി കമ്പി വഴി വൈദ്യുതി  ഉപയോഗിച്ച് വന്യമൃഗങ്ങൾക്ക് കെണികൾ ഒരുക്കിയിരിക്കുന്നത് കണ്ടത്.
 ഈ പ്രദേശത്തെ ജനങ്ങൾ ഒന്ന് ചേർന്ന് ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കായി തിരച്ചിൽ നടത്തി വരുന്നു.
നിലത്ത് കമ്പുകൾ സ്ഥാപിച്ച്, അതിൽ നിരയായി കമ്പികൾ വലിച്ചു കെട്ടി, ഇലക്ട്രിക് പോസ്റ്റ്മായി കണക്ട് ചെയ്ത് വൈദ്യുതി  കൊടുത്താണ് വന്യമൃഗങ്ങൾക്കുള്ള കുരുക്ക് നിർമ്മിച്ചിരിക്കുന്നത്.ഈ കുരുക്കിൽ പെടുന്ന വന്യജീവികൾ ഷോക്കേറ്റ് ചത്തു വീഴുന്നു.ഇങ്ങനെ കമ്പികൾ വഴി വൈദ്യുതി  എടുത്ത് വന്യ മൃഗ കുരുക്ക് ഉണ്ടാകുന്നത് പകൽ കണക്ഷൻ മാറ്റിയില്ലെങ്കിൽ ഇതിൽ പെടുന്ന മനുഷ്യർക്കും അപകടമുണ്ടാകാമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *