April 25, 2024

സേവാഭാരതി ചുണ്ടപ്പാടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20220617 Wa00052.jpg
കല്ലൂർ: ചുണ്ടപ്പാടി കോളനിയിൽ  സേവാഭാരതിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വിശ്വ സേവാഭാരതി സേവാദർശന്റെ സാമ്പത്തിക സഹായത്തോടെയാണ് കോളനിയിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചത്.ചുണ്ടപ്പാടി കോളനി നിവാസികളുടെ ഏറെ കാലത്തെ സ്വപ്‌നമായിരുന്നു ഇതോടെ സാധിച്ചത്. തലചുമട് ആയിട്ടായിരുന്നു ഇവിടേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. കുടിവെള്ള സ്രോതസ് ആകട്ടെ മഴ പെയ്താൽ കലങ്ങി ഉപയോഗ ശൂന്യമാകുകയും ചെയ്യും. പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും  ഇവരുടെ ആവശ്യം പരിഗണിക്കാതെ വന്നപ്പോളാണ് കോളനിവാസികൾ  സേവാഭാരതിയെ സമീപച്ചത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ പത്മശ്രീ ഡോക്ടർ ധനഞജയ് സഗ്‌ദേവ് കോളനിയിലെ മുത്തശിയായ ചമ്മിയമ്മക്ക് നിറകുടം നൽകി ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പിന്നാക്ക കോളനികളിൽ അനവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ വിവേകാനന്ദ മെഡിക്കൽ മിഷന് കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 
സേവാദർശൻ കുവൈറ്റ് പ്രതിനിധി സനൽകുമാർ അധ്യക്ഷത വഹിച്ചു. സനാധന ധർമ്മത്തിൽ ഉറച്ച് നിന്ന് പ്രവാസ ലോകത്ത് നിന്നും നാടിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഇനിയും സേവാ ദർശന്റെ പിൻതുണ ഉണ്ടാകുമെന്നും സനൽകുമാർ പറഞ്ഞു. പരിപാടിയിൽ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജക് എ.ഗോപാലകൃഷ്ണൻ സേവാ സന്ദേശം നൽകി. മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ ചുണ്ടപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വഭാരതി സംസ്ഥാന ജോയിൻ സെക്രട്ടറി പ്രതാപ് വി പിള്ള, കുടിവെള്ള പദ്ധതി കൺവീനർ എം.ശശികുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ധന്യ വിനോദ്, ബിജെപി നൂൽപ്പുഴ പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.ശിവദാസൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *