July 17, 2026

കുപ്രസിദ്ധ മോഷ്ടാവ് കളിപറമ്പിൽ വിശ്വരാജ് വലയിൽ

0
IMG-20220618-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കുപ്രസിദ്ധ മോഷ്ടാവിനെ മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘംപിടികൂടി.പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജ് (40)നെയാണ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പോലീസ് വലയിലാക്കിയത്. വയനാട്,കോഴികോട്, തൃശൂർ, കണ്ണൂർ എന്നി ജില്ലകളിൽ വിശ്വരാജിനെതിരെ കേസുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് വിശ്വരാജിനെ പോലീസ് വലയിലാക്കിയത്. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൾ കരീമും സംഘവും വിശ്വരാജിനെ കസ്റ്റഡിയിൽ എടുത്തത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പോലീസിന് വിശ്വരാജിനെ കൈമാറുകയും ചെയ്തു. പോലീസ് സംഘത്തിൽ എ.എസ്.ഐ. മോഹൻദാസ്, സി.പി.ഒ.മാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരുമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *