July 17, 2026

വിദേശ മദ്യവില്‍പ്പന : ഒരാൾ പിടിയിൽ

0
IMG-20220618-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരപ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് സംഘം താഴെ അരപ്പറ്റ ഭാഗത്ത് നടത്തിയ പരിശോധനയില്‍ വിദേശ മദ്യം വില്‍പ്പന നടത്തിയയാളെ പിടികൂടി.താഴെ അരപ്പറ്റ എച്ച്.എം.എല്‍ അഞ്ചാം നമ്പര്‍ സതീഷ് നിവാസില്‍ കുട്ടിഗംഗന്‍ (ആര്‍.ചന്ദ്രന്‍ 45) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും വിദേശ മദ്യവും , മദ്യവില്‍പ്പനയിലൂടെ ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു. പ്രതി മുന്‍പും നിരവധി തവണ സമാനതരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് എക്‌സൈസ് അറിയിച്ചു. കേസിലെ കൂടുതല്‍ കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണ്.പ്രിവന്റിവ് ഓഫീസര്‍ കെ കെ ബഷീറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കല്‍പ്പറ്റ ജെഎഫ്‌സിഎം കോടതി മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി മാനന്തവാടി ജില്ല ജയിലില്‍ റിമാന്റ് ചെയ്തു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ പി ഡി, സജിത് പി സി, പ്രോമിസ്. എം.പി, ഷിനോജ്, സുധീഷ് കെ.കെ, സുധീപ് .ബി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *