July 17, 2026

ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

0
IMG-20220618-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : “പണിമുടക്കവകാശം, തൊഴിലവകാശം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും പണിമുടക്കവകാശത്തിനെതിരെയുള്ള കോടതി നിരീക്ഷണത്തിനെതിരെയും അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ജനാധിപത്യ സംരക്ഷണ സദസ്സ് ആഹ്വാനം ചെയ്തു. കൽപ്പറ്റയിൽ കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് ബിജു ഉദ്ഘാടനം ചെയ്തു. വിനോദ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമോദ് സ്വാഗതവും രേഖ നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ ജില്ലാ സമരസമിതി ചെയർമാൻ ടി.ഡി. സുനിൽമോൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. കെ.എ. പ്രേംജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസ് സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ജില്ലാ സമരസമിതി കൺവീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. എം. പി. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ജവാദ് സ്വാഗതവും മിനി ജോസഫ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *