April 20, 2024

ഗോത്ര വിഭാഗ വിദ്യാർത്ഥി കളുടെ വിജയ തിളക്കവുമായി വിജയ ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളി

0
Img 20220619 Wa00032.jpg
പുൽപ്പള്ളി :കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലെ ആദ്യകാല വിദ്യാലയമാണ് വിജയ ഹയർ സെക്കൻഡറി സ്കൂൾ.അന്നും, ഇന്നും ഗോത്രവിഭാഗ സമൂഹത്തിൽ പെട്ട വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി വിജയ ഹയർ സെക്കൻഡറി സ്കൂളിനെ യാണ് ഏറെ ആശ്രയിക്കുന്നത്.2021- 2022 – അധ്യയന വർഷത്തിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 97% വിജയം നേടി വയനാട് ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.

358 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതിയതിൽ 346 പേർ വിജയിച്ചു.അതിൽ 81 വിദ്യാർത്ഥികൾ ഗോത്രവർഗ്ഗ വിഭാഗത്തിൽപെട്ട വരായിരുന്നു. ഇവരിൽ 70 പേർ വിജയിച്ചു.50 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയുണ്ടായി.
കോവിഡിന് ശേഷം 2021- നവംബർ മുതൽ തുറന്ന് പ്രവർത്തനം ആ രംഭിച്ച സ്കൂൾ ഫെബ്രുവരി അവസാനത്തോടെയാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉൾപെടുത്തിയുള്ള പഠനം ആരംഭിച്ചത്. പ്രിൻസിപ്പൽ ബിന്ദു. ജി യുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ചേർന്ന് ഗോത്ര വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഒരുമാസം നീണ്ടുനിന്ന അധ്യാപകരും, വിദ്യാർത്ഥികളും സ്കൂളിൽ താമസിച്ച് നടത്തിയ റെസിഡൻഷ്യൽ ക്യാമ്പും ഉണ്ടായിരുന്നു. നീണ്ട രണ്ടു വർഷത്തെ ഓൺലൈൻ പഠനത്തിൽ നിന്നും ഓഫ് ലൈൻ ക്ലാസിലേക്ക് മാറിയപ്പോൾ വിദ്യാർഥികൾക്ക് ഉണ്ടായ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി കൗൺസിലിംഗ് ക്യാമ്പുകളും നടത്തി.
 പാഠ്യേതര വിഷയങ്ങൾക്കു പുറമേ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയും മികച്ച രീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്നു.ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി സ്പെഷ്യൽ എഡ്യൂക്കേറ്ററും, മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് വേണ്ടി ഓ.ആർ.സി ടീമും വിജയ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു. പഠനം സുഗമമാക്കുന്നതിനായി വിദ്യാർഥികൾക്കു വേണ്ടി ലൈബ്രറി, ഐടി ലാബ്, സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു.അതുപോലെതന്നെ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതം ആക്കുന്നതിനു വേണ്ടി സ്കൂൾ ബസു കളും ഏർപ്പെടുത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news