April 24, 2026

വയനാട് ജില്ലാ ഗവ. സർവൻ്റ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക വിഭാഗത്തിന് ഉജ്ജ്വല വിജയം

0
IMG-20220619-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഗവ. സർവൻ്റ്സ് വെൽഫെയർ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, നിലവിലെ സൊസൈറ്റി പ്രസിഡണ്ടും ജില്ലാ ട്രഷററുമായ ഷാജി കെ.റ്റി എന്നിവർ നേതൃത്വം നൽകിയ ഓദ്യോഗിക പാനലൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പിന്തുണയോടെയാണ് ഔദ്യോഗിക വിഭാഗം മത്സരിച്ചത്.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമാശങ്കർ ജില്ലാ സെക്രട്ടറി കെ.എ മുജീബ് എന്നിവർ നേതൃത്വം നൽകിയ പാനലാണ് ദയനീയമായി പരാജയപ്പെട്ടത്. 198 വോട്ടുകൾ പോൾ ചെയ്തതിൽ കേവലം 37 പാനൽ വോട്ടുകളാണ് വിമതപക്ഷത്തിന് ലഭിച്ചത്. ഔദ്യോഗിക വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് 153 മുതൽ 126 വരെ വോട്ടുകൾ ലഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *