October 3, 2022

കേന്ദ്ര സർക്കാർ വേട്ടയാടൽ നിർത്തണം:കെ കെ അബ്രഹാം

IMG-20220620-WA00172.jpg

മാനന്തവാടി:  അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടൽ രാഷ്ട്രിയം അവസാനിപ്പിക്കണം- കെ.കെ.അബ്രഹാം.
കേന്ദ്ര ബി.ജെ.പി.സർക്കാരിൻ്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നതിനെതിരെയും വിവിധ സർക്കാർ എജൻസികളെ ഉപയോഗിച്ച് ദേശിയ നേതാക്കളെ വേട്ടയാടുന്നതിനെതിരെയും ദേശവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മാനന്തവാടി പോസ്റ്റോഫിസിലേയ്ക്ക് കോൺഗ്രസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ ഒരു ഭാഗത്ത് രാജ്യത്തെ കൊള്ളയടിക്കുകയും മറുഭാഗത്ത് മതേതര ചേരിയിലെ നേതാക്കളെ വേട്ടയാടുകയുമാണ്. ഇതിനെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.കെ.അബ്രഹാം പറഞ്ഞു. അഡ്വ:എൻ.കെ.വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു.പി.കെ.ജയലക്ഷ്മി, മംഗലശ്ശേരി മാധവൻ മാസ്റ്റർ, നാരായണവാര്യർ, ചിന്നമ്മ ജോസ്, എ.എം.നിശാന്ത്, പി.എം.ബെന്നി, ടി.എ.റെജി, ബൈജു തൊണ്ടർനാട്, കമ്മനമോഹനൻ, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, എ.സുനിൽ, ജോർജ് പടക്കുട്ടിൽ,സണ്ണി ചാലിൻ, പാറക്കൽജോസ്, ബെന്നി പനമരം പ്രസംഗിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.