August 29, 2026

മാനന്തവാടി നഗരസഭ മഴക്കാല മുന്നൊരുക്കം; ഇ.ആർ.ടി.അംഗങ്ങളുടെ യോഗം ചേർന്നു

0
IMG-20220620-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മഴക്കാല മുൻ ഒരുക്കങ്ങളുടെ ഭാഗമായി ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നഗരസഭ പരിധിയിലെ ഇ.ആർ.ടി.അംഗങ്ങളുടെ യോഗം നഗരസഭ ഹാളിൽ വെച്ച് ചേർന്നു. മാനന്തവാടി നഗര സഭയിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് യോഗം ചേർന്നത്. നഗരസഭ ചെയർമാൻ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, മാർഗരറ്റ് തോമസ്, മാനന്തവാടി നഗരസഭ വില്ലേജ് ഓഫീസർ നൈനേഷ് ജോസഫ്, പയ്യംമ്പള്ളി വില്ലേജ് ഓഫീസർ ജോബി ജെയിംസ്, കെ.എം.സജി (എച്ച്.ഐ) കൗൺസിലർമാരായ ബി.ഡി.അരുൺകുമാർ, റ്റിജി ജോൺസൺ, ഇ.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *