April 24, 2026

വെള്ളമുണ്ട എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

0
IMG-20220621-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : സമഗ്രം 2022 ന്റെ ഭാഗമായി ആയുഷ് ഗ്രാമം മാനന്തവാടി യും വെള്ളമുണ്ട എ.യു.പി സ്കൂളും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം പരിപാടി സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഫീഖ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് യോഗ ദിന സന്ദേശം നൽകി. ആയുഷ് ഗ്രാമം യോഗ ഇൻസ്‌ട്രക്റ്റർ കെ.സി അക്ഷയ ക്ലാസ് നയിച്ചു. ചടങ്ങിൽ ആയുഷ് ഗ്രാമം പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോക്ടർ സിജോ കുര്യാക്കോസ്, ആയുഷ് ഗ്രാമം നോഡൽ ഓഫീസർ ഡോക്ടർ എബി ഫിലിപ്പ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ മനു വർഗ്ഗീസ്, ഹെഡ്മിസ്ട്രസ് സി. ജ്യോതി, സമഗ്രം കോഡിനേറ്റർ പി.ഷൈല, അധ്യാപകരായ പി. അബ്ബാസ്, നൈപുണ്യ വി മുരളീധരൻ, എൻ. കെ വിനീത് കുമാർ, സ്റ്റാഫ് സെക്രട്ടറി എം.പി സിന്ധു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *