April 24, 2026

അന്താരാഷ്ട്ര യോഗ ദിനാഘോഷ० ഉദ്ഘാടനം നിർവഹിച്ചു

0
IMG-20220621-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക: ആയുഷ് ഗ്രാമം മാനന്തവാടിയും ദ്വാരക എ.യു.പി സ്കൂളും, ദ്വാരക ഗവ. ആയുർവേദ ആശുപത്രിയു० സംയുക്തമായി അന്താരാഷ്ട്ര യോഗദിനാഘോഷ० ദ്വാരക എ.യു.പി സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എച്ച്. ബി പ്രദീപ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മനു ജി കുഴിവേലി അധ്യക്ഷത വഹിച്ചു. ദ്വാരക ഗവ. ആയൂർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പൂർണ്ണിമ എം പി യോഗ ദിന സന്ദേശം നൽകി. ആയുഷ് ഗ്രാമം യോഗ ഇൻസ്‌ട്രക്റ്റർ കെ.സി അക്ഷയ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് , വാർഡ് മെമ്പർ  ഷിൽസൺ മാത്യു, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്യാ०സുന്ദർ, ആയുഷ് ഗ്രാമം നോഡൽ ഓഫീസർ ഡോ. എബി ഫിലിപ്പ്, ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്,ഡോ രേഖ കെ.വി,ഡോ ലിൻ്റ ,അധ്യാപകരായ  വനജ, ജോൺസൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *