July 16, 2026

അരിവാൾകോശ രോഗികൾക്ക് ചികിത്സ ഉറപ്പാക്കണം

0
IMG-20220622-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 മാനന്തവാടി: സിക്കിൾസെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ അരിവാൾകോശ രോഗ ദിനം ആചരിച്ചു. അരിവാൾകോശ രോഗികൾക്കുള്ള എല്ലാ ചികിത്സയും വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ വിദ്യഭ്യാസ സാമൂഹിക മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. യു.ഡി.ഐ.ഡി. കാർഡ് ഉൾപ്പെടെയുളള വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ആരോഗ്യ, സാമൂഹ്യസുരക്ഷാ, പട്ടികവർഗ വികസന വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകും. അപ്പു വാളവയൽ, നീരജ ചാർളി, ജയരാജ് പാളക്കൊല്ലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. മണികണ്ഠൻ (പ്രസി.), കെ.എ. അരുൺ (വൈസ് പ്രസി.), സി.ഡി. സരസ്വതി (സെക്ര.), എം. അനീഷ് (ജോ. സെക്ര.).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *