April 20, 2024

അരിഞ്ചേർമല സെന്റ്. തോമസ് എൽ.പി സ്കൂളിൽ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ്‌ നിർണ്ണയ ക്യാമ്പും നടത്തി

0
Img 20220622 Wa00183.jpg
അരിഞ്ചേർമല :രക്‌തദാനം ജീവദാനമെന്ന സന്ദേശവുമായി അരിഞ്ചേർമല സെന്റ് തോമസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ. മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ലോകരക്തദാനദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും രക്‌തദാനക്യാമ്പും നടത്തി. അരിഞ്ചേർമല സെന്റ് തോമസ് എൽ പി സ്കൂളും അലീന സ്മാരക വായനശാലയും സംയുക്തമായി വയനാട് മെഡിക്കൽ കോളേജിന്റെയും മാനന്തവാടി ബ്ലഡ്‌ ഡോണേഴ്സ് ഫോറത്തിന്റെയും ദ്വാരക ഡി.സി ലാബിന്റെയും സഹകരണത്തോടെ നടത്തിയ ഡ്രോപ്പ് -2022 രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിലുളവാക്കാനും 
സമൂഹത്തിന് നന്മയുടെ സന്ദേശം പകരാനും ഉതകുന്നതായിരുന്നു. ഇന്ന് നടന്ന രക്‌തഗ്രൂപ്പ് നിർണയത്തിലൂടെ അരിഞ്ചേർമല പ്രദേശവാസികളുടെ രക്‌തഗ്രൂപ്പ് ഡയറക്ട്റി നിർമ്മിക്കാനും അത് പനമരം പഞ്ചായത്തിലേക്ക് സമർപ്പിക്കുവാനുമുള്ള 
ഒരുക്കത്തിലാണ് വിദ്യാലയം. വിദ്യാലയത്തിലെ പി ടി എ പ്രസിഡന്റ്‌  ആനന്ദ് പി ടി അധ്യക്ഷത വഹിച്ച 
രക്‌തദാന ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ  മോഹനൻ നിർവഹിച്ചു.വയനാട് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ  ബിനിജ മെറിൻ രക്‌തദാന ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. പ്രധാനധ്യാപിക ശ്രുതി ലോനപ്പൻ, എസ് ആർ ജി കൺവീനർ റെൽജി വർക്കി അലീന സ്മാരക വായനശാല പ്രസിഡന്റ്‌ പ്രശാന്ത് വർഗീസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *