September 21, 2026

വായനാ മാസാചരണം, പുസ്തകത്തട്ടൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍

0
IMG-20220622-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: വായനാ മാസാചരണത്തിന്‍റ ഭാഗമായി തരിയോട് ജി എല്‍ പി സ്കൂളിലെ കുട്ടികള്‍ക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്ര മാസികകളും കയ്യെത്തും ദൂരത്ത് ലഭ്യമാക്കിക്കൊണ്ട് പുസ്തകത്തട്ട് ഒരുക്കിയത് ഏറെ ശ്രദ്ധേയമായി. വായനാ മാസാചരണത്തിന്‍റെയും പുസ്തത്തട്ടിന്‍റെയും ഉദ്ഘാടനം കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ശിവന്‍പിള്ള മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. 
വായനാ മാസാചരണത്തിന്‍റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വായനാ മത്സരം, പുസ്തക പരിചയം, സാഹിത്യക്വിസ്, വാര്‍ത്താ ലോകം, വളരുന്ന വായനാമരം, പുസ്തകാസ്വാദനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കും. പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, ലീന ബാബു, സി പി ശശികുമാര്‍, എം പി കെ ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി കെ വിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി സി ഷാലി നന്ദിയും പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *