September 21, 2026

ബഫര്‍ സോണ്‍ വിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണം : കേരള പ്രവാസി സംഘം

0
IMG-20220622-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പരിഗണിക്കണമെന്ന് നിശ്ച്ചയിച്ചുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ കൈവശമുള്ള സ്വത്തിനും, ഭവന – കെട്ടിട നിർമ്മാണങ്ങൾക്കുമെല്ലാം വിഘാതം നിൽക്കുന്നതാകയാൽ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്താൻ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി വയനാട്ടിൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും, ബത്തേരി, മാനന്തവാടി അടക്കമുള്ള പട്ടണങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരുൺ മാണി, വൈസ് പ്രസിഡന്റ് കെ ടി അലി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news