September 21, 2026

ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
IMG-20220622-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടി രുപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് വേണ്ടിയുള്ള ഏകദിന പരിശീലനം കർലാട് തടാകത്തിൽ സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നാഷണൽ ഡിസാസ്റ്റർ റിസോഴ്സ് ഫോഴ്സിൻ്റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ വരുന്ന എല്ലാ കേന്ദ്രങ്ങളിലെയും കൂടാതെ വനം വകുപ്പ്, ജലസേചന വകുപ്പ്, പുരാവസ്തു വകുപ്പ് കേന്ദ്രങ്ങളിലെയും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടി തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, നാഷണൽ ഡിസാസ്റ്റർ റിസോഴ്സ് ഫോറസ്റ്റ് ഓഫീസർ രാഹുൽകുമാർ, ജില്ലാ ദുരന്ത നിവാരണ ജൂനിയർ സൂപ്രണ്ട് ജോയ് തോമസ്, ഡി. ഇ.ഒ.സി കോർഡിനേറ്റർ ഷാജി പി മാത്യു, ഡി.ടി.പി.സി മാനേജർ രതീഷ് ബാബു, കർലാട് തടാകം മാനേജർ സുമ ദേവി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *