August 27, 2026

എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും നാഷണലിസ്റ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയനും ജൂൺ 25ന് ഡി എഫ് ഒ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു

0
IMG-20220623-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും വയനാട് ജില്ലാ നാഷണലിസ്റ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയനും 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സംയുക്തമായി സംഘടിപ്പിക്കുന്ന മാനന്തവാടി ഡിഎഫ്ഒ ഓഫീസ് മാർച്ചും ധർണ്ണയും വള്ളിയൂർക്കാവ് റോഡിലെ എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്നു. മാനന്തവാടി ഡി എഫ് ഒയുടെ ജാതി വിവേചനം അവസാനിപ്പിക്കുക,
 വാച്ചർ മാർക്കും ഡ്രൈവർമാർക്കും സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള കൂലി നൽകുക , പിരിച്ചുവിട്ട അർഹരായ വാച്ചർമാരെ തിരിച്ചെടുക്കുക,തിരുനെല്ലി പഞ്ചായത്തിലെയും മറ്റു പ്രദേശങ്ങളിലെയും കാട്ടു മൃഗശല്യം അവസാനിപ്പിക്കുവാൻ നടപടി എടുക്കുകയും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യുക, ജീവനക്കാരോടുള്ള ധിക്കാരപരമായ പെരുമാറ്റവും നടപടികളും അവസാനിപ്പിക്കുക, ഡി എഫ് ഒ മനുഷ്യത്വപരമായി പെരുമാറുക, തിരുനെല്ലി പഞ്ചായത്തിലെ റെയിൽ ഫെൻസിങ് ജോലികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറിമാരായ സിഎം ശിവരാമൻ, ഡോ: എം പി അനിൽ , ജില്ലാ നേതാക്കളായ കെ വി റെനിൽ , കെ ബി പ്രേമാനന്ദൻ , വന്ദന ഷാജു , ഒ എസ് ശ്രീജിത്ത്, ബേബി പെരുമ്പിൽ, ടോണി ജോൺ, മമ്മൂട്ടി എളംഖോള്ളി ജോൺസൻ പിഒ, സ്റ്റീഫൻ കെ സി , കെ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *