September 21, 2026

വെള്ളമുണ്ട എ.യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു

0
IMG-20220625-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട:സമഗ്രം 2022 പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ 13ക്ലബ്ബുകളുടെ ഉദ്ഘാടനം വെള്ളമുണ്ട സർക്കിൾ ഇൻസ്പെക്ടർ ജി. മനോജ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് റഫീഖ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി എം മുരളീധരൻ സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തു. 
 വെള്ളമുണ്ട സീനിയർ പോലീസ് ഓഫീസർ റോയ്സൺ ജോസഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഇസ്മയിൽ കാരക്ക ണ്ടി, ഹെഡ്മിസ്ട്രസ് സി. ജോതി, സമഗ്രം കോഡിനേറ്റർ പി. ഷൈല, എസ്. ആർ. ജി കൺവീനർ സി.കെ .ഷനിത, സ്റ്റാഫ് സെക്രട്ടറി എം.പി .സിന്ധു, പി. അബ്ബാസ് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തപരിപാടികൾ നടന്നു.വായനദിനത്തിൻ്റെ ഭാഗമായി അക്ഷര റാലിയും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *