March 29, 2024

എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ

0
Img 20220625 Wa00252.jpg
കൽപ്പറ്റ: പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളുടെ പഠനവും, ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയും ലക്ഷ്യം വെച്ച് എസ് എസ് എഫ് നടത്തുന്ന ഗ്രീൻ കേരള സമ്മിറ്റിന്റെ സെക്കന്റ് എഡിഷൻ നാളെ (ഞായർ) പെരുന്തട്ട ജി യു പി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്ത് മണി മുതൽ വൈകീട്ട് ആർ  മണിവരെ നടക്കുന്ന പരിപാടിയിൽ ആക്ടിവിസ്റ്റുകൾ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ വിവിധ സെഷനുകളിൽ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സി എൻ ജഅഫർ പരിപാടി ഉദ്ഘാടനം ചെയ്യും.ശേഷം ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങളും പ്രവർത്തന മാതൃകകളും എന്ന വിഷയത്തിൽ ഗുവാഹത്തി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാർത്ഥി സി കെ എം നബിൽ സംസാരിക്കും. രാവിലെ 11.30 ന് പരിസ്ഥിതിയും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ ചർച്ച നടക്കും. പരിസ്ഥിതി പ്രവർത്തകരായ എം ബി ജയഘോഷ്, ആനന്ദൻ പൊക്കുടൻ, കെ പി ഏലിയാസ് പൗലോസ് പങ്കെടുക്കും.
പരിസ്ഥിതി പരിപാലനം സർക്കാറുകൾ ചെയ്യുന്നതും, പൊതുജനങ്ങൾ ചെയ്യേണ്ടതും എന്ന വിഷയത്തിൽ ശുചിത്വ മിഷൻ മലപ്പുറം പ്രോഗ്രാം ഓഫീസർ ജ്യോതിഷ് സംസാരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ അന്തരീക്ഷ പഠന വിഭാഗം അസി. പ്രഫസർ ഡോ. എസ് അഭിലാഷ്, യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ പോസ്റ്റ് ഡോക്ടോറിയൽ ഫെലോ ഡോ പി വിജയകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സെഷനിൽ പ്രമുഖ പണ്ഡിതനും ചിന്തകനുമായ ബശീർ ഫൈസി വെണ്ണക്കോട് ഇസ് ലാമിന്റെ പാരിസ്ഥിതിക ദർശനങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, കെബി ബഷീർ, ജാബിർ നെരോത്ത് എന്നിവർ സംബന്ധിക്കും. ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പുറമെ പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
പത്രസമ്മേളനത്തിൽ എസ് എസ് എഫ് വയനാട് ജില്ല ജനറൽ സെക്രട്ടറി
നൗഫൽ പിലാക്കാവ്, എസ് എസ് എഫ് വയനാട് ജില്ല സെക്രട്ടറിമാരായ 
സഅദ് ഖുതുബി,ജവാദ് അൽ ഹസനി,
ജമാൽ സുൽത്താനി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *