എം.പി ഓഫീസ് ആക്രമണം മാർക്കിസ്റ്റ് ഭീകരത: എസ്.ഡി.പി.ഐ.
കൽപ്പറ്റ : ബഫർ സോണിനെതിരെയുള്ള സമരത്തിന്റെ മറവിൽ സി.പി.ഐ എമ്മിന്റെ യുവജന വിദ്ധ്യാർത്ഥി സംഘടനകൾ വയനാട് എം പി യുടെ ഓഫീസ് ആക്രമിച്ചത് മാർക്കിസ്റ്റ് ഭീകരതയും രാഷ്ട്രീയ ഫാഷിസവുമാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചു. ആക്രമിക്കപ്പെട്ട എം.പി ഓഫീസ് സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ബഹർ സോൺ വിഷയത്തിൽ ഇടപെടലുകൾ നടത്തേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാറുകളാണെന്നിരിക്കേ അതിന്റെ പേരിൽ എം.പി ഓഫീസ് ആക്രമിക്കുന്നത് വസ്തുകൾ മറച്ചുവെക്കാനും പൊതുബോധത്ത തെറ്റിദ്ധരിപ്പിക്കാനുമുള്ള രഷ്ട്രീയ കുതന്ത്രമാണ്. ജില്ലാ അസ്ഥാനത്ത് പ്രതിഷേധിക്കാനും പ്രതികരിക്കാനും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ബി.ജെ.പി കാര്യാലയങ്ങളും ഉണ്ടായിരിക്കേ എം.പി ഓഫീസ് തിരഞ്ഞെടുത്തത് ദുരൂഹമാണ്. ബിജെപിയുമായും കേന്ദ്ര സർക്കാരുമായുള്ള ഒത്തുകളി രാഷ്ട്രീയം വെളിപ്പെടുന്നതിലെ ജാള്യത മറച്ചു പിടിക്കാനാണ് സർക്കാർ ഒത്താശയോടെ ഇത്തരം ആസൂത്രിത അക്രമങ്ങൾ നടത്തുന്നത്.
അക്രമത്തിലും ഗൂഢാലോചനയിലും സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ മഹറൂഫ് കെ, മണ്ഡലം പ്രസിഡന്റ് എൻ. ഹംസ, റസാഖ് എം.എ തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ.എ അയ്യൂബ്, ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ,മീഡിയ കോഓർഡിനേറ്റർ ടി.പി അബ്ദുൽ റസാഖ്,ജില്ലാ കമ്മറ്റിയംഗം സുബൈർ കെ.പി എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply