August 27, 2026

യു.ഡി.എഫ് അഴിഞ്ഞാട്ടം എൽ.ഡി.എഫ് പ്രതിഷേധിച്ചു

0
IMG-20220626-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ യുഡിഎഫ്‌ നടത്തിയ അഴിഞ്ഞാട്ടത്തിൽ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. രാഹുൽഗാന്ധി എംപിയുടെ ഓഫീസിൽ നടന്ന സംഭവത്തെ മുഖ്യമന്ത്രി അടക്കം അപലപിച്ചിട്ടുണ്ട്. അക്രമങ്ങളെ ഒരുതരത്തിലും ന്യായീകരിക്കുന്ന സമീപനമല്ല എൽഡിഎഫിനുള്ളത്‌. കുറ്റക്കാർക്കെതിരെ സർക്കാർ നടപടി എടുത്തിട്ടുണ്ട്. എന്നിട്ടും ബോധപൂർവം കൂടുതൽ കൂഴപ്പം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. 
കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഈശോ എം ചെയറിയാന്റെ കാർ അടിച്ചുതകർത്തു. എൻസിപിയുടെയും സിപിഐ എമ്മിന്റെയും കൊടിമരങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. ദേശാഭിമാനി ഓഫീസിലേക്ക് കല്ലെറിഞ്ഞു. അക്രമം അവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറാവണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *