April 19, 2024

എസ്.എഫ്.ഐ അക്രമം: വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: എ.എ.പി യൂത്ത് വിംഗ്

0
Img 20220626 Wa00082.jpg
കൽപ്പറ്റ: രാഹുൽ ഗാന്ധി എം പി യുടെ ഓഫീസിലേയ്ക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ അക്രമം നടത്തിയത് മനപൂർവ്വമെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ പ്രതിരോധത്തിലായ സി.പി.എം അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടി സഖാക്കളെ ഉപയോഗിച്ച് അക്രമം നടത്തിയതെന്ന് എ.എ.പി യൂത്ത് വിംഗ് ജില്ലാ കോഡിനേറ്റർ സിജു പുൽപ്പള്ളി പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൻ്റെ അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട് എ.എ പി ജില്ലാ കമ്മറ്റി സമർപ്പിച്ച വിവരാവകാശ രേഖ പ്രകാരം സംസ്ഥാന ക്കാരിൻ്റെ അനാസ്ഥയാണ് മെഡിക്കൽ കോളേജിൻ്റെ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമായിരുന്നു.. ഇതിനെതിരെ ആം ആദ്മി പാർട്ടി ജനകീയ സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ജനശ്രദ്ധ തിരിക്കാൻ സി.പി.എം എസ്.എഫ്.ഐയെ ഉപയോഗിച്ച് അക്രമത്തിന് മുതർന്നതെന്നുമാണ് എ.എ.പി ജില്ലാ യൂത്ത് വിംഗിൻ്റെ ആരോപണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *