IMG-20220626-WA00132.jpg

വയനാടിന്റ പ്രകൃതി സ്പന്ദനങ്ങൾ ഹൃദയതിൽ നിറച്ച് വിദേശത്തും പ്രഭ ചൊരിഞ്ഞ് റഷീദ് ഇമേജ് ബത്തേരി


AdAdAd

ന്യൂസ്‌വയനാട് ലേഖകൻ

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി….

ബത്തേരി :വയനാടിന്റ പ്രകൃതി സ്പന്ദനങ്ങൾ ഹൃദയതിൽ നിറച്ച് വിദേശത്തും പ്രഭ ചൊരിഞ്ഞ് റഷീദ് ഇമേജ് ബത്തേരി. ബത്തേരി മാതാമംഗലം സ്വദേശിയാണ്. ഗ്രീൻസ് വൈൽഡ് ലൈഫ് ലവേർസ് ഫോറം ചെയർമാനും, ഡിസൈനറും, ഖത്തറിൽ സ്ഥാപനങ്ങളിൽ ക്രിയേറ്റീവ് ഡയറക്ടറുമായ റഷീദ് ഇമേജ്.

വയനാട് ജില്ലയിൽ ഗ്രീൻസ് വൈൽഡ് ലൈഫ് ലവേർസ് ഫോറം പ്രവർത്തനങ്ങളുടെ അമരക്കാരൻ.
ഗ്രീൻസ് മെമ്പേഴ്സിനെ  കൂടെ കൂട്ടി കാടിനും, നാടിനും ഭീഷണിയായി വളർന്നുവരുന്ന മഞ്ഞ കൊന്ന ഉന്മൂലനം ചെയ്യുന്നതിൽ അഹോരാത്രം പ്രവർത്തിച്ച പ്രകൃതി സ്നേഹി.വയനാട് ജില്ലയിലെ കാടിനുള്ളിൽ വളർന്നു പന്തലിച്ചു നിന്ന് ചെറു സസ്യങ്ങളുടെ വളർച്ച തടസപെടുത്തുകയും, മൃഗങ്ങൾക് ഇത് മൂലം ഭക്ഷണത്തിന് നാടിനെ ആശ്രയിക്കേണ്ടി വരും, കാർഷിക മേഖലക്കും ഭാവിയിൽ മഞ്ഞ കൊന്നകൾ ഭീഷണി ആകുമെന്ന് മനസ്സിലാക്കി റഷീദ് ഇമേജ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നെ അറിയിക്കുകയും, പിന്നീട് ഗ്രീൻസ്ന്റെ നേതൃത്വത്തിൽ മഞ്ഞ കൊന്നകൾ വെട്ടി, കത്തിച്ചു കളയുന്നതിനും മുന്നോട്ടു വന്നു പ്രവർത്തി ച്ചു.
ക്ലീൻ നേച്ചർ എന്ന ആശയം ലക്ഷ്യം വെച്ച് കേരളത്തിലെ വിവിധയിടങ്ങളിൽ വൃത്തി ഹീനമായി കിടന്ന ഭിത്തികൾ, ബസ് സ്റ്റോപ്പു കൾ വൃത്തിയാക്കുകയും പിന്നീട് വൃത്തികേടാക്കാതിരിക്കുവാൻ മനോഹരമായ ഗ്രാഫിറ്റി പെയിന്റിങ്ങ് നൽകി ഗ്രീൻസ് മെംബേർസ് റഷീദിന്റെ നേതൃത്വത്തിൽ ജൈത്ര യാത്ര തുടരുകയാണ്.
പുറമെ നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും സ്വീകരിക്കാതെ സുഹൃത്തുക്കളിൽ നിന്നും, റഷീദിന്റെ കൈയിൽ നിന്നും സ്വയം പണം ചിലവാക്കിയാണ് ഈ പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത് എന്നത് മാതൃകപരമാണ്.
 പ്രകൃതി സംരക്ഷണ റഷീദിന്റെ മനസ്സിൽ പ്രധാന ആശയമായി മാറിയപ്പോൾ ഗ്രീൻസ് മെംബേർസ്നേയും, ബാംബൂ സിംഫണി ഉപഞതാവ് ഉണ്ണികൃഷ്ണൻ പാക്കനാരുടെയും കൂട്ടുകെട്ടിൽ മുളക്കാടുകൾ ഇന്ത്യയിലെ പലയിടങ്ങളിലും നട്ട് പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ് .
കൂടാതെ ഗ്രാഫിറ്റി പെയിന്റിഗും, മുള കാടുകളും അതിരപ്പള്ളി, കോട്ടയം, കൊച്ചി നഗരങ്ങളിലേക്കും എന്നിവിടങ്ങളിലിലേക്കും വ്യാപിപ്പിച്ചു.
പ്രകൃതിയുടെ സ്നേഹിതനായ റഷീദ് സഞ്ചരിക്കുന്ന വഴികളിൽ ആലിൻ തൈ കൾ എവിടെ കണ്ടാലും അത് പിഴുത്തെടുത് 
വെള്ളം നിറച്ച കൂടുകളിൽ വീട്ടിലെത്തിക്കും.
 ഇത് കുറച്ചു നാൾ വീട്ടിൽ വെച്ച് പരിപാലിച്ച ശേഷം ഉചിതമായ സ്ഥലങ്ങൾ കണ്ടെത്തി അവിടെ നട്ടുപിടിപ്പിക്കും.
സ്കൂൾ മുറ്റങ്ങൾ, പൊതു സ്ഥലങ്ങൾ, അമ്പലമുറ്റങ്ങൾ, റെയിവേ സ്റ്റേഷൻ പരിസരം, ഘോര വനങ്ങളിൽ പോലും റഷീദ് തന്റെ പ്രകൃതി യോടുള്ള പ്രതിബദ്ധത ഉൾക്കൊണ്ട്‌ അരയാൽ നട്ടുകഴിഞ്ഞു.
1992 – ൽ കോഴിക്കോട് യൂണിവേഴ്സൽ ഫൈൻ ആർട്സ് സ്കൂളിൽ നിന്നും ചിത്രകലയിൽ ഉന്നത വിജയം നേടിയ റഷീദ് വയനാട് ജില്ലയിൽ ചിത്ര കലാ അധ്യാപകനായും ബാംഗ്ലൂർ, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫാഷൻ ഡിസൈനർ ആയും ജോലി ചെയ്തിട്ടുണ്ട്.
നിരവധി സിനിമകളിൽ കലാരംഗത്തു പ്രവർത്തിച്ച്, നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ മികച്ച ഒരു വൈൽഡ് ലൈഫ് ഫ്രീ ലാൻഡ് ഫോട്ടോ ഗ്രാഫർ കൂടിയാണ് റഷീദ് ഇമേജ്.
ഈ അരയാൽമരത്തിൽ ചേക്കേറുന്ന കിളികൾ കൂടുകൂട്ടുന്നത് മുതൽ അകാശത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയർന്ന് കുഞ്ഞുങ്ങൾക്ക് ആഹാരം തേടി വരുന്നത് എല്ലാം തന്റെ ക്യാമറയിൽ പകർത്താൻ മറക്കാറില്ല.
റഷീദിന്റെ വീട്ടിൽ ആര് എപ്പോൾ ചോദിച്ചാലും കൊടുക്കാനുള്ള അര യാൽ തൈകൾ കരുതിയിട്ടുണ്ടാകും.
വർഷങ്ങൾ ക്ക് മുൻപ് ഖത്തറിലും ആരയാൽ മരം നട്ട് വയനാടിന്റെ കുളിർമ്മ അവിടെയും പകർന്നു നൽകി റഷീദ് ഇമേജ് .
അടുത്തയിടെ ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ പൊതു സ്ഥലങ്ങളിൽ ആൽമരങ്ങളടക്കം 200- ഓളം വൃക്ഷത്തൈകളും നട്ട് റഷീദും, കൂട്ടരും പച്ചപ്പ് വിരിക്കുകയാണ്.
ഇന്ന് വയനാടിന് പുറമെ പച്ചപ്പ് വിരി ക്കുന്ന ഈ പ്രകൃതി സ്നേഹിക്ക് കേരളത്തിനകത്തും, പുറത്തുമുള്ള കോളേജ്, യൂണിവേഴ്സിറ്റി കളിൽ നിന്നും ആയുർവേദ നഴ്സറി തുടങ്ങാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.
കൽകട്ടയിലെ സർസുന കോളേജിൽ ഈ പ്രകൃതി ദിനത്തിൽ 250- ഓളം വിദ്യാർഥികൾക്ക് ഗ്രീൻസ് നടത്തിയ വെബിനാറിന്റെ ഫലമായി കേരളത്തിന്റെ തനതായ മെഡിസിൽ പ്ലാന്റ് നഴ്സറി ഒരുക്കുകയാണ് ഇന്ന് റഷീദ് ഇമേജ് എന്ന ഈ വയനാട്ടുകാരൻ .
ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം വഴി ഇന്ത്യക്കകത്തും, പുറത്തും മഴവെള്ളം സംഭരിക്കുന്ന തിനുവേണ്ട ചിലവുകുറഞ്ഞ രീതിയിൽ ഫെരോസ്മെന്റ് ടാങ്കുകളും, ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലുള്ള ഇക്കോ ഫ്രണ്ട്‌ലി നിർമിതികളും നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷീദ്.
ഇതിന് മുന്നോടിയായി എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഗ്രീൻസി ന്റെ ബത്തേരി ആസ്ഥാനമായി ഓഫീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷീദി ന്ന് .
റഷീദിന്റെ പ്രവർത്തനങ്ങ ൾക്ക് പ്രോത്സാഹനവുമായി നിരവധി ആത്മാർത്ഥ സുഹൃത്തുക്കളും, അമ്മ ഉമ്മയയും, ഭാര്യ സീനത്തും, മകൻ ആതിലും , മകൾ റിയായും ഒപ്പം തന്നെ ഉണ്ട് 
സെപ്റ്റംബർ 13 മുതൽ 15 വരെ ലണ്ടനിൽ വെച്ചു നടക്കുന്ന വൈഡ് വേൾഡ് സമ്മിറ്റിൽ പങ്കെടുക്കുവാനുള്ള ക്ഷണവും, ജൂലായ്‌ മാസം മുംബൈയിൽ വെച്ചു നടക്കുന്ന ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന സ്സ്പോർട്സ് സ്റ്റാർട്ട്‌ അപ്പ്‌ മിഷനിൽ പങ്കെടുക്കുവാനുള്ള ക്ഷണവും റഷീദിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
വയനാടിന്റെ പ്രകൃതിയുടെ സ്പന്ദനമായ റഷീദ് ഇമേജ് ഇന്ന് വിദേശത്തും മാതൃകയാകുമ്പോൾ നമ്മുക്കും ഏറെ അഭിമാനിക്കാം.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.