April 24, 2024

വനിതാ വികസന കോർപ്പറേഷൻ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

0
Gridart 20220626 2043444242.jpg
മാനന്തവാടി: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തൃശ്ശിലേരിയിൽ വനിതാ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു.സെൻ്റ് ജോർജ്സ് ഇടവക ,എസ്.ഡബ്ല്യു.എസ്. ,കുടുംബശ്രീ യൂണീറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  
സെൻ്റ് ജോർജ് സ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച സംരംഭകത്വ ശിൽപ്പശാല വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസുകൾക്ക് കോർപ്പറേഷൻ നൽകുന്ന സംരംഭക വായ്പയുടെ പരിധി ഒന്നരക്കോടിയിൽ നിന്ന് മൂന്ന് കോടി രൂപയായി വർദ്ധിപ്പിച്ചതായി ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി ടീച്ചർ പറഞ്ഞു.ആകെയുള്ള 16 സെൻ്റ് കിടപ്പാടത്തിൽ നിന്ന് അഞ്ച് സെൻ്റ് ഭൂമി ഭൂരഹിതനായ ഒരാൾക്ക് ദാനം ചെയ്ത മുളക്കൽ മേരിയെയും തൊഴിലുറപ്പ് പദ്ധതിയിൽ വയനാട് ജില്ലാ ഓംബുഡ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട ഒ.പി. അബ്രാഹാമിനെയും ചടങ്ങിൽ ആദരിച്ചു. ഫാ. ബാബു മാപ്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി. വസന്തകുമാരി, മിനിജ പ്രസാദ്, ഒ.പി. ജെയ്ന തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ വികസന കോർപ്പറേഷൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് റീജിയണൽ മാനേജർ ഫൈസൽ മുനീർ, വിവിധ സംരംഭക പദ്ധതികളെക്കുറിച്ച് കേരള എഫ്. പി.ഒ. കൺസോർഷ്യം സംസ്ഥാന സെക്രട്ടറി സി.വി.ഷിബു എന്നിവർ ക്ലാസ്സുകൾ നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *