June 10, 2026

ദേശാഭിമാനി കൽപ്പറ്റ ബ്യൂറോ ഓഫീസ് ആക്രമണം :കേരള ജേർണലിസ്റ്റ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

0
IMG-20220627-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :മാധ്യമങ്ങൾ സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടികളാണ്. ആ കണ്ണാടികൾ തകർക്കുവാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ തകർച്ചയിലേക്കേ നയിക്കുകയുള്ളു. പ്രതിഷേധങ്ങൾ ആരുടേതായാലും നമ്മുടെ സാംസ്കാരിക തനിമ ഉയർത്തിപ്പിടിക്കുന്നതാവണം. പൊതു സമൂഹത്തിലെ ക്രിമിനലുകളുടെ താവളങ്ങളായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറരുത്. പൊതു സമൂഹം സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നവയാകണo. കണ്ണിനു കണ്ണ്, പല്ലിൽ പല്ല് എന്ന പ്രാകൃത രീതിയിലേക്ക് പ്രസ്ഥാനങ്ങൾ മാറരുതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് ബാബു നമ്പുടാകം അധ്യക്ഷത വഹിച്ചു. എൻ. എ.സതീഷ് , പി.മോഹനൻ ,ഷാജി പുളിക്കൽ, ടി.എം.ജെയിംസ്,ബാബു വടക്കേടത്ത്, ദീപാ ഷാജി പുൽപ്പള്ളി , ജയരാജ്, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *