August 27, 2026

നഞ്ചൻഗോഡ് ബസ്സപകടം : അഞ്ച് യാത്രക്കാർക്ക് സാരമായ പരിക്ക്, ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം

0
IMG-20220629-WA00133.jpg
By ന്യൂസ് വയനാട് ബ്യൂറോ
നഞ്ചൻഗോഡ് : നഞ്ചൻ ഗോഡ് 
 കെഎസ്ആര്‍ടിസി സ്വിഫ്റ്റ്  ബസ്സപകടത്തിൽ പെട്ടവരെ മൈസൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
 കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നഞ്ചന്‍കോടിന് സമീപം ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നത്.  ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. അഞ്ച്  യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഡ്രൈവർക്കും  സാരമായി പരിക്കേറ്റിട്ടുണ്ട്. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു ബസ് യാത്രക്കാരില്‍ ഏറെയും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ മനസ്സിലാക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *