March 29, 2024

മെഡിസെപ്പ് : പൂർണ്ണ സജ്ജമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

0
Img 20220630 Wa00292.jpg
മേപ്പാടി :  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ മെഡിസെപ്പ് സേവനങ്ങളും ആനുകൂല്യങ്ങളും നൽകാനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാണെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജിയിലെ ആഞ്ചിയോപ്ലാസ്റ്റി, പേസ് മേക്കർ, പോബ (ബലൂൺ) ചികിത്സകളും ന്യൂറോ സർജറി, യൂറോളജി, നവജാത ശിശു തീവ്ര പരിചരണം, നെഫ്റോളജി, ഉദര – കരൾ രോഗം, ന്യൂറോളജിയിൽ പക്ഷാഘാത ചികിത്സ, മെഡിക്കൽ ഓങ്കോളജി, മാക്സിലോ ഫേഷ്യൽ സർജറി എന്നിവയിലെ ചികിത്സകളും ജനറൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ മെഡിക്കൽ ഐ സി യു സേവനങ്ങൾ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ എൻ ടി, അസ്ഥി രോഗം, നേത്ര രോഗം, സ്ത്രീ രോഗം, ശിശു രോഗം, ശ്വാസകോശ രോഗം, ത്വക്ക് രോഗം, മാനസികാരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങളും കൂടാതെ കോവിഡ് ചികിത്സകളും മെഡിസെപ്പിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഭ്യമാകും. മറ്റ് ഇൻഷുറൻസ് പദ്ധതികളിലെ വ്യവസ്ഥകൾ പോലെ തന്നെ കുറഞ്ഞത് 24 മണിക്കൂർ അഡ്മിറ്റായാൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇൻഷുറൻസ് വിഭാഗത്തിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ കൂടിയാണ് പ്രസ്തുത സേവനങ്ങൾ ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറായ 8111881178 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. പത്ര സമ്മേളനത്തിൽ ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അനീഷ് ബഷീർ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, ഇൻഷുറൻസ് വിഭാഗം മാനേജർ വിനൂപ് നാഥ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *