April 24, 2026

സി ഐ ടി യു മാനന്തവാടി മുൻസിപ്പൽ കൺവെൻഷൻ

0
IMG-20220630-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഓട്ടോ,ടാക്സി ,ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) മാനന്തവാടി മുൻസിപ്പൽ കൺവെൻഷൻ എരുമത്തെരുവ് സി ഐ ടി യു ഓഫീസിൽ വെച്ച് നടന്നു.സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ്‌ അജീഷ് .വി.ബി അധ്യക്ഷനായിരുന്നു. മുൻസിപ്പൽ സെക്രട്ടറി കെ. യു. സൂരജ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബാബുഷജിൽകുമാർ, ഏരിയ പ്രസിഡന്റ്‌ പി. യു. സന്തോഷ്‌കുമാർ, ഏരിയ കമ്മിറ്റി അംഗം കെ. ടി. വിനു എന്നിവർ സംസാരിച്ചു. ട്രാഫിക് അഡ്വൈസറി തീരുമാനങ്ങൾ ആട്ടിമറിക്കുന്ന മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ സമരം നടത്താൻ തീരുമാനിച്ചു. ഏരിയ കമ്മിറ്റി അംഗം സിനു. പി. ബി.നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *